News Sections: News

  • എഎപി പ്രവര്‍ത്തകയ്ക്ക് നേരെ ആക്രണണം

    മുംബൈ: മുംബൈയില്‍ ആം ആദ്മി പ്രവര്‍ത്തകയ്ക്കു നേരേ ആക്രമണം. 24കാരിയായ പുഷ്പ രാവത്തിനെയാണ് അജ്ഞാതനായ വ്യക്തി ബ്ലേഡുപയോഗിച്ച് ആക്രമിച്ചത്. അന്ധേരി വെസ്റ്റില്‍ വീര ദേശായി റോഡില്‍ വെച്ചാണ് സംഭവം. ദില്ലിയില്‍ നിന്ന് പത്ത് പേരടങ്ങുന്ന…

  • അഴഗിരി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി

    ചെന്നൈ: പുറത്താക്കപ്പെട്ട ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ എം കെ അഴഗിരി പ്രശസ്ത സിനിമാ നടന്‍ രജനികാന്തിനെ സന്ദര്‍ശിച്ചു. രാവിലെ മകന്‍ ദുരൈ ദയാനിധിക്കൊപ്പമായിരുന്നു രജനിയുടെ പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയില്‍…

  • മുംബൈയില്‍ കെട്ടിടം തകര്‍ന്നു: ഒരു സ്ത്രീ മരിച്ചു

    മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സാന്റാക്രൂസ് മേഖലയില്‍ രാവിലെയായിരുന്നു അപകടം. സുധ ശ്രീധരന്‍ എന്ന സ്ത്രീയാണ് മരിച്ചത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണിച്ച അവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചു…

  • ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ഗസ്റ്റ് ആർട്ടിസ്റ്റുകൾ: വി.എം.സുധീരൻ

    തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുഴുവന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളാവാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിട്ടു പിടിക്കേണ്ട ഗതികേടും സി.പി.എമ്മിനുണ്ടായി. ഇത് അണികളില്‍ ആശയക്കുഴപ്പമാണ്ടിക്കെയന്നും അദ്ദേഹം പറഞ്ഞു.…

  • രാഹുലിനെതിരെ പ്രചാരണത്തിനില്ല: വരുണ്‍ ഗാന്ധി

    ലഖ്‌നൊ: ഉത്തരപ്രദേശിലെലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രചാരണത്തിനില്ലെന്ന് ബന്ധുവും ബി ജെ പി ജനറല്‍ സെക്രട്ടറിയുമായ വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പൂരിലെ ബി ജെ പി സ്ഥാനാര്‍ഥികൂടിയാണ് 34-കാരനായ വരുണ്‍. രാഷ്ട്രീയമാന്യതയിലാണ് താന്‍…

  • ഡയാന രാജകുമാരി കുടുംബരഹസ്യങ്ങള്‍ ചോര്‍ത്തി

    ലണ്ടന്‍: 1997 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെ കുറിച്ചുള്ള പുതിയ വിവാദം ചൂടുപിടിക്കുന്നു. രാജകുടുംബാംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ രാജകുമാരി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂസ് ഒഫ് ദ വേള്‍ഡ്…

  • സുഷമ സ്വരാജ് വിദിഷയില്‍ ജനവിധി തേടും

    ദില്ലി: ബി ജെ പി 74 ലോക്‌സഭാ സ്ഥനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വിദിഷയില്‍ മത്സരിക്കും. എസ് എസ് അലുവാലിയ ഡാര്‍ജിലിംഗിലും രാജീവ് പ്രതാപ് റൂഡി സരണിലും കീര്‍ത്തി ആസാദ്…

  • ജപ്പാനില്‍ ഭൂചലനം: 17 പേര്‍ക്ക് പരിക്ക്

    ടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ്…

  • കെജ്രിവാളിനെതിരെ വീണ്ടും പൊലീസ് കേസ്

    കെജ്രിവാളിനെതിരെ വീണ്ടും പൊലീസ് കേസ്

    മുംബൈ: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിയമ വിരുദ്ധമായി സംഘടിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആജ്ഞ മറിടകന്നു എന്നീ കുറ്റങ്ങളാണ് കെജ്രിവാളിന് മേല്‍ ചുമത്തിയിരിക്കുന്നത്. മൂന്നില്‍ കൂടുതല്‍ ആളുകളെ…

  • തിരഞ്ഞെടുപ്പ്: ആദ്യവിജ്ഞാപനം പുറത്തിറക്കി

    ദില്ലി: പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ ഏഴിന് ആറു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറത്തിറങ്ങിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 10നു നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ…