സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരരഞ്ഞെടുപ്പ് ഫലം ഇന്ന്


സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. വോട്ടെണ്ണല്‍ രാവിലെ 10 മണിയോടെ ആരംഭിക്കും. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്.


കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചിരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.




Sharing is Caring