മുംബൈ: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിയമ വിരുദ്ധമായി സംഘടിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആജ്ഞ മറിടകന്നു എന്നീ കുറ്റങ്ങളാണ് കെജ്രിവാളിന് മേല്‍ ചുമത്തിയിരിക്കുന്നത്.
മൂന്നില്‍ കൂടുതല്‍ ആളുകളെ ഓട്ടോയില്‍ കയറ്റിയതിന് കെജ്രിവാളിന്റെ ഓട്ടോ ഓടിച്ചയാളില്‍ നിന്നും പൊലീസ് നേരത്തെ, 500 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിനിടെ വിദര്‍ഭ മേഖലയില്‍ കേജ്രിവാള്‍ ഇന്ന് നടത്താനിരുന്ന പ്രചാരണ പരിപാടികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒഴിവാക്കി.
അതേസമയം സംഭവം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചതാണെന്നാണ് വിവാദത്തിന് പിന്നില്‍ മാധ്യമങ്ങളാണെന്നും കെജ്രിവാള്‍ പറഞ്ഞു. തന്റെ യാത്രകൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചോദിച്ച് മാധ്യമങ്ങള്‍ സംഭവത്തെ അനാവശ്യ വിവാദമാക്കുകയായിരുന്നുവെന്നും കെജ്രിവാള്‍ വ്യക്തമാക്കി.