തിരഞ്ഞെടുപ്പ്: ആദ്യവിജ്ഞാപനം പുറത്തിറക്കി

imagesദില്ലി: പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ ഏഴിന് ആറു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറത്തിറങ്ങിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 10നു നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും.
തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 22 വരെയാണു പത്രികകള്‍ സ്വീകരിക്കുന്നത്. 24നു സൂക്ഷ്മ പരിശോധന നടക്കും. 26 വരെ പത്രികകള്‍ പിന്‍വലിക്കാം.