തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ എല്‍ ഡി എഫ് ഘടകകക്ഷിയായ എന്‍ സി പി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. എല്‍ ഡി എഫ് തങ്ങളെ അപമാനിച്ചതായി എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനസമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റ് ലഭിക്കാത്തതില്‍ കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും മുന്നണി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ എന്‍ സി പിയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് നല്‍കാനാവില്ലന്ന് എല്‍ ഡി എഫ് നേതൃത്വം അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ യു പി എക്കൊപ്പം നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ സീറ്റ് നല്‍കാനാവില്ലന്ന നിലപാടാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി എം നേതൃത്വം സ്വീകരിച്ചത്.