ചെന്നൈ: പുറത്താക്കപ്പെട്ട ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ എം കെ അഴഗിരി പ്രശസ്ത സിനിമാ നടന്‍ രജനികാന്തിനെ സന്ദര്‍ശിച്ചു. രാവിലെ മകന്‍ ദുരൈ ദയാനിധിക്കൊപ്പമായിരുന്നു രജനിയുടെ പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മനസിന് സമാധാനം കിട്ടുന്നതിന് വേണ്ടിയാണ് രജനികാന്തിനെ കാണാനെത്തിയതെന്നും അഴഗിരി പറഞ്ഞു.
അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് രജനികാന്തുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും അഴഗിരി കണ്ടിരുന്നു.