ഫലസ്തീന്‍ വിരുദ്ധ വംശീയത വര്‍ധിച്ചുവരുന്നതിനെതിരേ നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്.രാജ്യത്തുടനീളം ഫലസ്തീന്‍ വിരുദ്ധ വംശീയത കുത്തനെയുള്ള വര്‍ദ്ധിക്കുന്നതായുള്ള ഓസ്ട്രേലിയ-ഫലസ്തീന്‍ അഡ്വക്കസി നെറ്റ്വര്‍ക്കിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു തോര്‍പ്പ്.
‘സര്‍ക്കാരുകളും സ്ഥാപനങ്ങളും മാധ്യമങ്ങളും ഫലസ്തീന്‍ ജനതയ്ക്കെതിരെ വംശീയതയെ സജീവമായി വളര്‍ത്തുന്നതാണ്’ സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന് തോര്‍പ്പ് പറഞ്ഞു.’പ്രതിഷേധ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്… ഫലസ്തീനികളെ നിശബ്ദരാക്കാനുള്ള ശ്രമവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു’ എന്നും അവര്‍ അഭിപ്രായപ്പെട്ടു.’ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് എപ്പോഴെങ്കിലും മികച്ചതാവണമെങ്കില്‍ ഈ രാജ്യത്ത് എല്ലാ രൂപത്തിലുമുള്ള വംശീയതയെയും നാം നേരിടണം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.














