മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സാന്റാക്രൂസ് മേഖലയില്‍ രാവിലെയായിരുന്നു അപകടം. സുധ ശ്രീധരന്‍ എന്ന സ്ത്രീയാണ് മരിച്ചത്.
കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണിച്ച അവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിന് 2007ല്‍ ബൃഹന്‍ മുംബയ് കോര്‍പ്പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നതാണ്.
ഇതേതുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാര്‍ ഒഴിഞ്ഞു പോയെങ്കിലും രണ്ടു കുടുംബങ്ങള്‍ ഏറ്റവും താഴത്തെ നിലയില്‍ താമസിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതിയില്‍ നിന്ന് ഇവര്‍ സ്‌റ്റേ വാങ്ങിയിരുന്നു