Home
/
news/ ഡയാന രാജകുമാരി കുടുംബരഹസ്യങ്ങള്‍ ചോര്‍ത്തി

ലണ്ടന്‍: 1997 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെ കുറിച്ചുള്ള പുതിയ വിവാദം ചൂടുപിടിക്കുന്നു. രാജകുടുംബാംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ രാജകുമാരി മാധ്യമങ്ങള്‍ക്ക് ചോര്ത്തിക്കൊടുത്തിരുന്നുവെന്
നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂസ് ഒഫ് ദ വേള്‍ഡ് ലേഖകന്‍ ക്ലീവ് ഗുഡ്മാനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ചാള്‍ രാജകുമാരനുമായുളള വിവാഹമോചന സമയത്ത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ രാജകുമാരി കൊട്ടാരത്തിലെ ഫോണ്‍ ഡയറക്ടറി ചോര്‍ത്തി നല്‍കി. ചാള്‍സിന്റെ പരിചാരകരുടെ എണ്ണം വ്യക്തമാക്കാനും അദ്ദേഹത്തിന്റെ അനുയായികള്‍ രാജകുമാരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും തെളിയിക്കാനാണ് ഡയറക്ടറി ചോര്‍ത്തിനല്‍കിയതെന്നും ഗുഡ്മാന്‍ പറയുന്നു.