സുഷമ സ്വരാജ് വിദിഷയില്‍ ജനവിധി തേടും

Sushma_Swaraj_BJP_Presser_360x270ദില്ലി: ബി ജെ പി 74 ലോക്‌സഭാ സ്ഥനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വിദിഷയില്‍ മത്സരിക്കും. എസ് എസ് അലുവാലിയ ഡാര്‍ജിലിംഗിലും രാജീവ് പ്രതാപ് റൂഡി സരണിലും കീര്‍ത്തി ആസാദ് ദര്‍ഭംഗിലും ഷാനവാസ് ഹുസൈന്‍ ഭഗല്‍പൂരും ജനവിധി തേടും.
ബീഹാറില്‍ ആര്‍ ജെ ഡി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന രാംകൃപാല്‍ യാദവ് പാടലീപുത്ര സീറ്റില്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ മത്സരിക്കും. മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നല്‍കിയില്ല.
അതേസമയം, സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹയ്ക്ക് സീറ്റ് നല്‍കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നും ജയന്ത് ജനവിധി തേടും. എല്‍ കെ അദ്വാനി മത്സരിക്കുമെന്ന് കരുതുന്ന ഭോപ്പാല്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.