രാഹുലിനെതിരെ പ്രചാരണത്തിനില്ല: വരുണ്‍ ഗാന്ധി

varun-gandhi1-384x288ലഖ്‌നൊ: ഉത്തരപ്രദേശിലെലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രചാരണത്തിനില്ലെന്ന് ബന്ധുവും ബി ജെ പി ജനറല്‍ സെക്രട്ടറിയുമായ വരുണ്‍ ഗാന്ധി.
സുല്‍ത്താന്‍പൂരിലെ ബി ജെ പി സ്ഥാനാര്‍ഥികൂടിയാണ് 34-കാരനായ വരുണ്‍. രാഷ്ട്രീയമാന്യതയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും എതിരാളിക്കെതിരേ മോശമായി പെരുമാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
പിലിഭിത്തിലെ സിറ്റിംഗ് എം പിയായ വരുണ്‍ ഗാന്ധി ഇത്തവണ സുല്‍ത്താന്‍പൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. വരുണിന്റെ അമ്മയായ മനേകാ ഗാന്ധി ഉത്തരപ്രദേശിലെ അവോണ്‍ലയിലെ എം പിയാണ്. പിലിഭിത്തില്‍ നിന്ന് ഇത്തവണ മത്സരിക്കുന്നത് മനേകയാണെന്നാണ് സൂചന.