ശബരിമല വിഷയത്തില്‍ മോദിയുടെ നിലപാടിനെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹര്‍ജി കൊടുക്കാത്തത് എന്തുകൊണ്ട് ? ഭരണഘടനാ ഭേദഗതി നടത്താത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
ഇപ്പോള്‍ എല്ലാം ചെയ്യുമെന്ന് മോദി ആളുകളെ കബളിപ്പിക്കുകയാണോയെന്ന് ചെന്നിത്തല ചോദിച്ചു. മോദിയുടേത് മുതലക്കണ്ണീരാണെന്ന് ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *