മുംബൈ: മുംബൈയില്‍ ആം ആദ്മി പ്രവര്‍ത്തകയ്ക്കു നേരേ ആക്രമണം. 24കാരിയായ പുഷ്പ രാവത്തിനെയാണ് അജ്ഞാതനായ വ്യക്തി ബ്ലേഡുപയോഗിച്ച് ആക്രമിച്ചത്. അന്ധേരി വെസ്റ്റില്‍ വീര ദേശായി റോഡില്‍ വെച്ചാണ് സംഭവം. ദില്ലിയില്‍ നിന്ന് പത്ത് പേരടങ്ങുന്ന എ എ പി വൊളന്റിയര്‍ സംഘത്തോടൊപ്പമാണ് പുഷ്പ മുംബൈയിലെത്തിയത്.
ആം ആദ്മി സ്ഥാനാര്‍ഥി മായക് ഗാന്ധിയുടെ പ്രചരണത്തോടനുബന്ധിച്ച് തെരുവ് നാടകം അവതരിപ്പിക്കുന്നതിനാണ് സംഘമെത്തിയത്. രാവിലെ ക്ഷേത്രത്തില്‍ പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ വ്യക്തി ഇവരെ അക്രമിച്ചത്. കഴുത്തിനു മുറിവേറ്റ പുഷ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം ആസൂത്രിതമാണെന്നും പരാതി നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
