മുംബൈ: ബോളിവുഡിലെ വിവാദ മോഡല്‍ പൂനം പാണ്ഡേ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്ക് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പൂനം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതയാണ് റിപ്പോര്‍ട്ട്.
2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയായി ഒടും എന്ന് പറഞ്ഞാണ് പൂനം പാണ്ഡേ മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയിട്ടും വാക്ക് പാലിക്കാതിരുന്ന പൂനം പിന്നീട് 2012ല്‍ ട്വിറ്ററില്‍ തന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് വീണ്ടും സജീവ ശ്രദ്ധനേടി.
വിവാദങ്ങളെ പൊസറ്റീവായി എടുക്കുന്നു എന്ന് പറഞ്ഞ ഇവരുടെ ആദ്യ ബോളിവുഡ് ചിത്രം നഷ വന്‍ പ്രചാരം നടത്തിയെങ്കിലും ബോക്‌സ് ഓഫീസ് പരാജയമായിരുന്നു.