ആലുവ: ആലുവയില്‍ ട്രെയിനിടിച്ച് നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കട്ടപ്പന സ്വദേശിയായ സുധീര് (50) ഭാര്യ ബിന്ദു (46), മകള്‍ നിഖില (15) ആലുവ സ്വദേശി നിധിന്‍ (19) എന്നിവരാണ് മരിച്ചത്.
ആലുവ കമ്പനിപ്പടിക്കടുത്ത് രാവിലെയായിരുന്നു അപകടം. രാവിലെ ഏഴിനാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിധിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മൂന്നംഗകുടുംബം.