മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

13942628378airക്വാലാലംപൂര്‍: ഒരാഴ്ച മുമ്പു കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘത്തിലുള്‍പ്പെട്ട മലേഷ്യന്‍ ഓഫീസര്‍ വ്യക്തമാക്കി.
ആശയവിനിമയ സംവിധാനങ്ങള്‍ ഓഫാക്കിയശേഷം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെയോ അവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ മനപൂര്‍വം ഓഫാക്കുകയായിരുന്നെന്നും റഡാറില്‍ ദൃശ്യമാകുന്നത് ഒഴിവാക്കാന്‍ വേണ്ടി വഴിതിരിച്ചുവിടുകയായിരുന്നു എന്നുമുള്ള തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചത്.