

ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെ ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ മോഡി യു പിയിലെ വാരണാസിയില്‍ നിന്നാകും ജനവിധി തേടുക.
പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുരളീ മനോഹര്‍ ജോഷി കാണ്‍പൂരില്‍ നിന്നും രാജ്‌നാഥ് സിംഗ് ലഖ്‌നൗവില്‍ നിന്നും വരുണ്‍ ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും ജനവിധി തേടിയേക്കും. ഇതോടൊപ്പം 58 മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചും ധാരണയായിട്ടുണ്ട്.
