ദില്ലി: 55 സീറ്റുകളിലെക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോണി സോറിയാണ് ലിസ്റ്റിലെ പ്രമുഖ സ്ഥാനാര്‍ഥി. സോണി സോറി ബസ്തര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ഛത്തീസ്ഗഡ് പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ ആളാണ് 36റുമാരിയായ സോണി സോറി.
എ എ പി നേതാവ് ഷാസിയ ഇല്‍മി ഗാസിയാബാദില്‍ നിന്നും മത്സരിക്കും. ഷാസിയ ആദ്യം റായ്ബറിയില്‍ നിന്നും സോണിയാ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ആറാം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടും. കോഴിക്കോടുനിന്നും കെ പി രതീഷും, പാലക്കാടുനിന്നും പത്മനാഭന്‍ ഭാസ്‌കരനും എ എ പിയ്ക്കു വേണ്ടി ജന വിധി തേടും.