ബിഎസ്പി കേരളത്തില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കും

catsതിരുവനന്തപുരം: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) കേരളത്തില്‍ 20 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി എച്ച് ആര്‍ എമ്മുമായി ചേര്‍ന്നാണ് കേരളത്തില്‍ മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് മാനേയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജെ.സുധാകരന്‍, ആറ്റിങ്ങല്‍ തത്തുഅണ്ണന്‍, കൊല്ലം അഡ്വ.എസ് പ്രഹ്‌ളാദന്‍, പത്തനംതിട്ട സലീന പ്രക്കാനം, ആലപ്പുഴ പി കെ നടേശന്‍, മാവേലിക്കര അഡ്വ. പി കെ ജയകൃഷ്ണന്‍, കോട്ടയം ശ്രീനി കെ ജേക്കബ്, ഇടുക്കി അപ്പന്‍ചിറ പൊന്നപ്പന്‍, എറണാകുളം കെ സി കാര്‍ത്തികേയന്‍, ചാലക്കുടി എം ജി പുരുഷോത്തമന്‍, തൃശൂര്‍ അഡ്വ. എ ജയറാം, ആലത്തൂര്‍ പി പ്രേമകുമാരി, പാലക്കാട് ഹരി അറുമ്പില്‍, പൊന്നാനി ടി അയ്യപ്പന്‍, മലപ്പുറം അല്‍ഹാജ് ഇല്യാസ്, കോഴിക്കോട് കെ പി വേലായുധന്‍, വടകര ശശികല്ലാച്ചി, വയനാട് എം വപ്പന്‍മാസ്റ്റര്‍, കണ്ണൂര്‍ എന്‍ ദാവൂദ്, കാസര്‍കോട് അഡ്വ.ബഷീര്‍ ആലടി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
രാജ്യം ആരുഭരിക്കണമെന്ന് ബി എസ് പി തീരുമാനിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കണമെന്നാണ് മായാവതിയുടെ തീരുമാനമെന്നും സുരേഷ് മാനേ പറഞ്ഞു. ജെ സുധാകരന്‍, എസ് പ്രഹ്‌ളാദന്‍, സലീന പ്രക്കാനം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is Caring