കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജനതാദള്‍-എസില്‍ അനിശ്ചിതത്വം തുടരുന്നു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനം നീട്ടി. ജെ ഡി എസ് നേതാവ് അഡ്വ. ജോര്‍ജ് തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു.
എന്നാല്‍ കോട്ടയത്ത് മാത്യു ടി. തോമസിന്റെ പേരാണ് കേന്ദ്രനേതൃത്വം വീണ്ടും ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ജോര്‍ജ് തോമസിനെ സ്ഥാനാര്‍ഥിയായി രാവിലെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും അനിശ്ചിതത്വം തുടരുകയായിരുന്നു.
കോട്ടയത്ത് മത്സരിക്കാന്‍ താല്പര്യമില്ലെന്ന് മാത്യു ടി തോമസ് അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസിനെ പരിഗണിച്ചത്.