ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ്‌ ചെന്നിത്തല

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ്‌ ചെന്നിത്തല. ജനങ്ങൾ മോദിയെ മടുത്തു. ഇ.പി ജയരാജൻ, മുഖ്യമന്ത്രി-ബിജെപി എന്നിവർക്കിടയിലുള്ള പാലമുണ്ട്. ഇ.പി ജയരാജന്റെ എല്ലാ നീക്കങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

സംസ്ഥാനത്തിന്റെ വിലയിരുത്തൽ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജയഭീതിയിൽ നിന്നുണ്ടായതാണ്. ഇ പി
ജയരാജൻ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.

തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.

മറുപടി പറയാൻ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാൻ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *