പിന്തുണയ്ക്കണമെന്ന് ആരാധകരോട് സച്ചിന്‍

tendulkar-nets300മുംബൈ: ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോടു ഇതിഹാസതാരം സച്ചിന്റെ അഭ്യര്‍ഥന. ഇന്ത്യന്‍ ടീം ഏറെ കഴിവുറ്റതാണെന്നതില്‍ സംശയമില്ല. ഏറെ പ്രഗത്ഭരായ താരങ്ങളാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ ഒരു ഫലം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പക്ഷേ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും സച്ചിന്‍ പറഞ്ഞു. മുംബൈയില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ടീമിന് മാനസിക പിന്തുണ ആവശ്യമായ സമയമാണിത്. വിജയങ്ങള്‍ ടീമിന് ആത്മവിശ്വാസം നല്‍കും. അതേസമയം തോല്‍വികള്‍ ഉണ്ടാകുമ്പോള്‍ തങ്ങള്‍ക്കു പിന്നില്‍ ലക്ഷക്കണക്കിന് ആരാധകരുണ്ടെന്ന് വിശ്വസിക്കുക. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത് ഇപ്പോഴത്തെ കാലത്തിന്റെ ആവശ്യമാണെന്നും തെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

Sharing is Caring