

വാരാണസി സിറ്റിംഗ് എം പി മുരളി മനോഹര്‍ ജോഷി ഇടഞ്ഞതോടെയാണ് സീറ്റ് കാര്യത്തില്‍ പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന നടത്തിയ അനുനയ ചര്‍ച്ചകളില്‍ മണ്ഡലം വിട്ടു നല്‍കാന്‍ ജോഷി തയാറായെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ദില്ലിയില്‍ പുരോഗമിക്കുകയാണ്. യോഗത്തിനു ശേഷം ബി ജെ പിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം അദ്വാനിയോടും ജോഷിയോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു മാറിനില്‍ക്കാന്‍ ആര്‍ എസ് എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
