
ആമേന്‍ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആന്റിെ്രെകസ്റ്റ് എന്ന പുതിയ സിനിമയിലാണ് ഇന്ദ്രജിത്ത് വീണ്ടും അച്ചന്റെ വേഷം അണിയുന്നത്. ഇന്ദ്രനെ കൂടാതെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നായികയെയും മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടില്ല.
ഞാന്‍ ലിജോയുടെ സിനിമകളുടെ ഭാഗമാണ് എപ്പോഴും. അതൊരു അനുഭവം തന്നെയാണ്. ആന്റിെ്രെകസ്റ്റ് ഒരു ഹൊറര്‍ ചിത്രമാണ്. ഞാന്‍ ഒരു പുരോഹിതനായാണ് ഈ സിനിമയിലും അഭിനയിക്കുന്നത്. എന്നാല്‍ ആമേനിലെ ഫാദര്‍ വട്ടോളിയുമായി ഒരു സാമ്യവും ഇതിനുണ്ടാകില്ല- ഇന്ദ്രജിത്ത് പറഞ്ഞു.
