വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി അഡ്വ. പി കുമാരന്‍കുട്ടി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍ എം പി സ്ഥാനാര്‍ഥിയായി അഡ്വ. പി കുമാരന്‍ കുട്ടി മത്സരിക്കും. ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കുമാരന്‍കുട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. അന്ന് വടകരയില്‍ മത്സരിച്ചത് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനും.
വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ആര്‍ എം പി പിന്തുണ നല്‍കും. പൊന്നാനി, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. കോഴിക്കോട് അഡ്വ. പ്രതാപ്കുമാര്‍, കണ്ണൂരില്‍ പി പി മോഹനന്‍, കാസര്‍ക്കോട് കെ കെ അശോകന്‍, അലത്തൂര് എം യു ആല്‍ബിന്‍, ആറ്റിങ്ങല്‍ സുശീലന്‍ എന്നിവരും ജനവിധി തേടും.