യു എസ്-ഇറാന്‍ യുദ്ധം: ചര്‍ച്ചകളില്‍ പുരോഗതി; വ്യവസ്ഥകളില്‍ കടുംപിടിത്തം


ആറാഴ്ചയിലധികമായി തുടരുന്ന യു എസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമം നീട്ടുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തത്ത്വത്തില്‍ ധാരണയിലെത്തിയതായി റിപോര്‍ട്ടുണ്ട്. എങ്കിലും, ഇറാനോ അമേരിക്കയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന കൂടിക്കാഴ്ചകളില്‍ സങ്കീര്‍ണമായ ചില വിഷയങ്ങളില്‍ ധാരണയുണ്ടായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാക് സൈനിക മേധാവിയുടെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര നീക്കങ്ങള്‍ ഫലം കാണുന്നുവെന്നാണ് വിവരം. സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ വ്യക്തമായ മുന്നേറ്റമുണ്ടായതായി പാകിസ്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഇസ്‌ലാമാബാദില്‍ തന്നെ നടക്കാനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സൂചിപ്പിച്ചു.




Sharing is Caring