പട്ടാമ്പിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്യാന്‍ ശ്രമം


പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പട്ടാമ്പിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്യാന്‍ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാന്‍ ശ്രമം നടന്നത്. പര്‍ദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് ഒരു മാസം മുന്‍പ് മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചത്.അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.


ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.




Sharing is Caring