എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ വോട്ടു ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിങ് തുടങ്ങിയപ്പോൾ തിരുവനന്തപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ. യു.പി സ്കൂളിലെ 148- നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് പന്ന്യൻ ആൾക്കൂട്ടത്തിലൊരാളായി ക്യൂനിന്ന് വോട്ടു ചെയ്തത്.

തിരുവനന്തപുരത്തു നിന്നും വിമാനത്തിൽ കണ്ണൂരിലെത്തിയ പന്ന്യൻ രാവിലെ ഒൻപതു മണിയോടെ വോട്ടു ചെയ്തു ഇൻഡിഗോ വിമാനത്തിൽ മടങ്ങി.കഴിഞ്ഞ നാൽപതു വർഷമായി തിരുവനന്തപുരത്ത് തൻ്റെ പ്രവർത്തന മണ്ഡലമാക്കിയ പന്ന്യൻ രവീന്ദ്രൻ വോട്ടു ചെയ്യാനായി പതിവായി നാട്ടിലെത്താറുണ്ട്. കണ്ണൂർ കക്കാടാണ് സി.പി.ഐ നേതാവായ പന്ന്യൻ രവീന്ദ്രൻ്റെ കുടുംബം താമസിച്ചു വരുന്നത്.

അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാഞ്ഞ് തിരുവനന്തപുരം സിറ്റിങ് എം.പി ശശി തരൂർ, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരോട് മത്സരിക്കാനാണ് പന്ന്യന് പാർട്ടി നിയോഗം നൽകിയത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കടന്നാക്രമിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ.

40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറ‍ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *