മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷികള്‍

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷികള്‍. പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം എതിര്‍കക്ഷികള്‍ ആയുധമാക്കിയിരിക്കുന്നത്.

മോദിയുടെ പരാമര്‍ശത്തില്‍ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.ബിഹാറില്‍ ജെഡിയു മത്സരത്തിനിറങ്ങുന്ന പല മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. നിതീഷ് കുമാറിന്റെ മതേതര പ്രതിച്ഛായയില്‍ ലഭിച്ചിരുന്ന ഈ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്.

മോദിയുടെ പരാമര്‍ശം ഇന്‍ഡ്യ സഖ്യത്തിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണത്തിന് കാരണമാകുമോ എന്നാണ് ജെഡിയുവും എല്‍ജെപിയും ഭയപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *