പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ

പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ . പി.വി അൻവർ മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ മുഖ്യമന്ത്രി പിന്തുണച്ചത് അദ്ദേഹം ഇരിക്കുന്ന പദവിയ്ക്ക് യോജിച്ചതല്ല.
വടകരയിലെ വോട്ട് ആർക്കെന്നത് ജനം തീരുമാനിച്ചു കഴിഞ്ഞതാണ്. കൊട്ടി കലാശഞ്ഞിലെ ആൾക്കൂട്ടം വോട്ടാകും.

വടകരയിലെ ജയം ജനത്തിൻ്റെ രാഷ്ട്രീയ തീരുമാനമാകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചുവെന്ന് ഷാഫി പറമ്പില്‍. എല്ലാ ഘടകങ്ങളും തങ്ങള്‍ക്ക് അനുകൂലമാണ്. യുഡിഎഫ് നല്ല കെട്ടുറപ്പിലാണെന്നും ഷാഫി പ്രതികരിച്ചു.രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായിയിലാണ്.

രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പ്.സര്‍ക്കാരിന് പെന്‍ഷന്‍ പോലും കൊടുക്കാനാവുന്നില്ല. ശമ്പളം വൈകി. വടകര സമാധാനം അര്‍ഹിക്കുന്നു. അക്രമത്തിന്റെ മേല്‍വിലാസം മനപ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും ഷാഫി ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *