News Sections: News
-
ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു
ഗാസിയാബാദ്: ഗാസിയാബാദില്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഹോം വര്‍ക്ക്‌ചെയ്യാത്തതിന്റെ പേരില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു കുട്ടിയുടെ പുറത്തും തോളിലും ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വന്ന കുട്ടിയുടെ ശരീരമാകെ…
-
സഹരന്‍പൂര്‍ കലാപത്തില്‍ ബിജെപിക്ക് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍പ്രദശിലെ സഹാറന്‍പൂരില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ബി.ജെ.പിക്ക് കലാപത്തില്‍ പങ്കുള്ളതായി കുറ്റപ്പെടുത്തുന്നത്. ബി.ജെ.പി…
-
കണ്ടെയ്‌നറിനുള്ളില്‍ കുട്ടികളടക്കം 35 പേരെ കണ്ടെത്തി;ഇന്ത്യക്കാരെന്ന് സംശയം;
ലണ്ടന്‍: ബെല്‍ജിയത്തിലെ സീബ്രുഗെയില്‍ നിന്നും ലണ്ടനിലെ ടില്‍ബറിതുറമുഖത്തെത്തിയ കണ്ടെയ്‌നറിനുള്ളില്‍ കുട്ടികളടക്കം 35 പേരെ കണ്ടെത്തി. ഇവര്‍ ഇന്ത്യക്കാരെന്ന് സംശയമുണ്ട്. ഇവരില്‍ ഒരാള്‍ മരിച്ചതായി സൂചന. പന്ത്രണ്ട മണിക്കൂര്‍ അടച്ചിട്ട കണ്ടെയ്‌നറിനുള്ളില്‍ കഴിഞ്ഞതിനാല്‍ പലരും അവശരാണ്.…
-
ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സി.പി.ഐ.എം – സി.പി.ഐ. ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരണയായാല്‍ ലയനത്തെക്കുറിച്ച് ചിന്തിക്കും ഇടതുപാര്‍ട്ടികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.…
-
വൈദ്യുതിനിരക്ക് വര്‍ദ്ധന ഒഴിവാക്കാനാകില്ലെന്ന് ആര്യാടന്‍
കൊച്ചി: വൈദ്യുതിനിരക്ക് വര്‍ദ്ധന ഒഴിവാക്കാനാകില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. ഏതെങ്കിലും വിഭാഗത്തിന് സബ്‌സിഡി നല്‍കുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. 700 മെഗാവാട്ടിന്റെ ചീമേനി താപവൈദ്യുത നിലയം ആരംഭിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
-
കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 4 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അവാന്തിപോര എയര്‍ ഫീല്‍ഡിനു സമീപമാണ് ആക്രമണം ഉണ്ടായത്്.
-
ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു അപകടം ഒഴിവായി. മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എ1 261 വിമാനത്തിന്റെ പിന്‍…
-
മെട്രോനഗരങ്ങളില്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും
മുംബൈ: രാജ്യത്തെ ആറു മെട്രോനഗരങ്ങളില്‍ നവംബര്‍ മുതല്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗളൂര്‍, കോല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഒരു ഇടപാടുകാരന്‍ അഞ്ചുതവണയില്‍ക്കൂടുതല്‍ സ്വന്തം ബാങ്കിന്റെയോ മൂന്നുതവണയില്‍ക്കൂടുതല്‍ മറ്റു…
-
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് കുട്ടികളെ കാണാതായി
മലപ്പുറം: തവനൂരിലെ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടികളെ കാണാതായത്. ചില്‍ഡ്രന്‍സ് ഹോമിലെ വാര്‍ഡനെ മുറിയില്‍ പൂട്ടിയിട്ട ശേഷം കുട്ടികള്‍ രക്ഷപെടുകയായിരുന്നുവെന്ന് ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍…
-
ആലപ്പുഴ സര്‍ക്കാര്‍ ദന്തല്‍ കോളേജ് ഇന്ന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ആലപ്പുഴ വണ്ടാനത്തെ സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പുതിയ ദന്തല്‍കോളേജ് പ്രവര്‍ത്തനം ആരംഭിക്കുക. 50 സീറ്റുകളാണ് പുതിയ ദന്തല്‍…

Local News
















