കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്ര വഹിക്കണം,7500 രൂപയും കൊടുക്കണം-തോമസ് ഐസക്

കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രതിഷേധങ്ങളെ തുടര്‍ന്ന് ബസുകള്‍ക്ക് പകരം ട്രെയിന്‍ അനുവദിച്ചത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി തോമസ് ഐസക്. ട്രെയിന്‍ ലഭ്യമാക്കിയാല്‍ പോരാ അതിന്റെ ചെലവ് വഹിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

അവര്‍ക്കുള്ള ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം. 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ നല്‍കണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാല്‍ മതിയെന്നും തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *