ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് അടക്കം 14 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 14 പേർക്കെതിരെ കേസ്. ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്.

ഇടുക്കിയില്‍ കോവിഡ് സ്രവ പരിശോധനയ്ക്ക് പിസിആര്‍ ലാബ് അനുവദിക്കുക, ഇടുക്കിയോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *