ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി


ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗാസയില്‍ 390 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും 734 പേര്‍ക്ക് പരുക്കേറ്റുവെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


യു.എന്‍ രക്ഷാസമിതിയില്‍ വികാരനിര്‍ഭരമായ പ്രസംഗമാണ് പലസ്തീനിയന്‍ അംബാസിഡര്‍ നടത്തിയത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ കൊല്ലപ്പെട്ട പലസ്തീനിയന്‍ പെണ്‍കുട്ടിയുടെ കഥ റിയാദ് മന്‍സൂര്‍ പറഞ്ഞു തീര്‍ത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കരയുന്ന കാഴ്ചയും യുഎന്‍ രക്ഷാസമിതി കണ്ടു.




Sharing is Caring