തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്


വാണിയമ്പാറയില്‍ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് പാമ്പ് കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്.


കുട്ടി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശുചിമുറിയില്‍ വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കോടാലിയില്‍ എട്ടുവയസുകാരന്‍ ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചതിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം.



Sharing is Caring