മദ്യ വില്‍പ്പന ശാലകൾ തത്കാലം തുറക്കില്ല


സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കേരളത്തിൽ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോ​ഗമാണ് ഈ തീരുമാനം എടുത്തതത്. 14 ജില്ലകളിലേയും സാഹചര്യം പരി​ഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും.


കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച നിർദേശപ്രകാരം റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് മദ്യശാലകൾ തുറക്കാമെന്നാണ്. എന്നാൽ കേരളത്തിലെ സഹാചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് മന്ത്രി ടിപി രാമകൃഷ്ൺ പറഞ്ഞിരുന്നു. മദ്യശാലകൾ തുറക്കുന്നത് സർക്കാരിന്റെ മുൻഗണനാ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.