സഹരന്‍പൂര്‍ കലാപത്തില്‍ ബിജെപിക്ക് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്


10361DANNGAA
ലഖ്‌നൗ: ഉത്തര്‍പ്രദശിലെ സഹാറന്‍പൂരില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ബി.ജെ.പിക്ക് കലാപത്തില്‍ പങ്കുള്ളതായി കുറ്റപ്പെടുത്തുന്നത്. ബി.ജെ.പി എം.പി രാഖവ് ലഖന്‍പാലിനെതിരെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബി.ജെ.പി എംപി. രാഖവ് ലഖന്‍പാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ മാസം പളളിയുടെ ഭാഗമാണെന്ന് മുസ്‌ലിംകള്‍ അവകാശപ്പെടുന്ന ഭൂപ്രദേശത്ത് സിഖ് വിഭാഗം നിര്‍മാണം തുടങ്ങിയിരുന്നു. ഇതിനെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


 

 



Sharing is Caring