കണ്ടെയ്‌നറിനുള്ളില്‍ കുട്ടികളടക്കം 35 പേരെ കണ്ടെത്തി;ഇന്ത്യക്കാരെന്ന് സംശയം;


Container death at Tilbury Docks

ലണ്ടന്‍: ബെല്‍ജിയത്തിലെ സീബ്രുഗെയില്‍ നിന്നും ലണ്ടനിലെ ടില്‍ബറിതുറമുഖത്തെത്തിയ കണ്ടെയ്‌നറിനുള്ളില്‍ കുട്ടികളടക്കം 35 പേരെ കണ്ടെത്തി. ഇവര്‍ ഇന്ത്യക്കാരെന്ന് സംശയമുണ്ട്. ഇവരില്‍ ഒരാള്‍ മരിച്ചതായി സൂചന.
പന്ത്രണ്ട മണിക്കൂര്‍ അടച്ചിട്ട കണ്ടെയ്‌നറിനുള്ളില്‍ കഴിഞ്ഞതിനാല്‍ പലരും അവശരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുറമുഖത്തെത്തിയ കണ്ടെയ്‌നറില്‍ നിന്നും നിലവിളികള്‍ കേട്ട തൊഴിലാളികള്‍ തുറന്നു നോക്കിയപ്പോഴാണ് ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.




Sharing is Caring