ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രകാശ് കാരാട്ട്

05sld1
ന്യൂഡല്‍ഹി: സി.പി.ഐ.എം – സി.പി.ഐ. ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരണയായാല്‍ ലയനത്തെക്കുറിച്ച് ചിന്തിക്കും ഇടതുപാര്‍ട്ടികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ സി.പി.ഐ.എം പാര്‍ട്ടികള്‍ ലയിക്കണമെന്ന ആവശ്യം സമൂഹത്തില്‍ ശക്തമാണെന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്.

ലയന ചര്‍ച്ചകള്‍ക്ക് സമയമായിട്ടില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികളുടെ ഏകീകരണം ആവശ്യമില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ലയനം ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നിലപാടാണെന്നും ലയനമല്ല വേണ്ടത് പുനരേകീകരണമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *