ഹോം വര്‍ക്ക്‌ ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു


child-1-ugfXDഗാസിയാബാദ്: ഗാസിയാബാദില്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഹോം വര്‍ക്ക്‌ചെയ്യാത്തതിന്റെ പേരില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു
കുട്ടിയുടെ പുറത്തും തോളിലും ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയായിരുന്നു.


സ്‌കൂള്‍ വിട്ട് വന്ന കുട്ടിയുടെ ശരീരമാകെ അടിയുടെ പാടുകള്‍ കണ്ട് മാതാപിതാകള്‍ ചോദിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്.
സംഭവത്തെ പറ്റി തിരക്കാന്‍ സ്‌കൂളില്‍ പോയ കുട്ടിയുടെ അമ്മയോട് ഹോം വര്‍ക്ക് ചെയ്യാത്തതിനാണ് മര്‍ദ്ദിച്ചതെന്ന് അധ്യാപിക വിശദീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സ്‌കൂള്‍ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു.


 



Sharing is Caring