ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പര ഇംഗ്ലണ്ടിന്‌


cook 650 081614052226

cook_650_081614052226ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഒരു ഇന്നിംഗ്‌സിനും 244 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിംഗ്‌സ് പരാജയം ഏറ്റുവാങ്ങുന്നത്. ടെസ്റ്റ് പരമ്പര 31 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ റണ്‍ മലയെ പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 94 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ധോണി റണ്ണുകളൊന്നുമെടുക്കാത്തത് ഇംഗ്ലണ്ടിന് സഹായകമായി. ഇന്ത്യന്‍ നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 25 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയാണ് ടോപ് സ്‌കോറര്‍. കോഹ്‌ലി (20), പൂജാര (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 4.2 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ പുറത്താകാതെ സെഞ്ച്വറി നേടിയ ജോ റൂത്തിന്റെ (149) മികവാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍: ഇന്ത്യ 148& 94. ഇംഗ്ലണ്ട് 486 ജോ റൂത്താണ് കളിയിലെ കേന്‍. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.




Sharing is Caring