ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

air
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു അപകടം ഒഴിവായി. മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എ1 261 വിമാനത്തിന്റെ പിന്‍ വശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.

വിമാനത്തില്‍ നൂറ്റി അന്‍പത്തിരണ്ടോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ടയര്‍ തകര്‍ന്നതിനെ തുടര്‍ന്ന് റണ്‍വേയില്‍ കുടുങ്ങിയ വിമാനം നീക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *