ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് കുട്ടികളെ കാണാതായി


kottayam_juvenile_pkgമലപ്പുറം: തവനൂരിലെ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടികളെ കാണാതായത്. ചില്‍ഡ്രന്‍സ് ഹോമിലെ വാര്‍ഡനെ മുറിയില്‍ പൂട്ടിയിട്ട ശേഷം കുട്ടികള്‍ രക്ഷപെടുകയായിരുന്നുവെന്ന് ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ പറഞ്ഞു. അഞ്ച് കുട്ടികളും മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരാണ്. മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമാണ്. ഒരു കുട്ടി കൊല്‍ക്കത്ത സ്വദേശിയാണ്.


 




Sharing is Caring