News Sections: News

  • സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു

    സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു

    ന്യൂഡല്‍ഹി: എല്‍.പി.ജി. സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു. നാല് രൂപയായിരുന്നു കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിനും, വാണിജ്യ സിലിന്‍ഡറിനും വര്‍ദ്ധിപ്പിച്ച നിരക്ക് തുടരും.  

  • മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു

    ചെന്നൈ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം മൂന്നംഗ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍.എ.വി.നാഥന്‍ അധ്യക്ഷനായ സമിതിയില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി…

  • സുനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഗുലാം നബി ആസാദ് ഇടപെട്ടെന്ന് ഡോക്ടര്‍

    ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന് ഗുലാംനബി ആസാദ് ഇടപെട്ടുവെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്ത. ഗുലാംനബി ആസാദിന്റേയും ശശി തരൂരിന്റേയും ഇടപെടല്‍മൂലം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കാന്‍ തനിക്കായില്ലെന്നും…

  • ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

    മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25734ലെത്തി. നിഫ്റ്റി 59.55 പോയിന്റ് ഉയര്‍ന്ന് 7,694.25. ല്‍ എത്തി. പൊതി ബജറ്റ് അടുത്തതിനെത്തുടര്‍ന്നാണ് മുന്നേറ്റം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും…

  • പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

    ശ്രീനഗര്‍: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്മീരില്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖക്കടുത്ത് മേന്ധാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവെച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക്…

  • വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

    കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്(32), ഭാര്യ സുമ (22), ഇവരുടെ  മകന്‍ ശിവകാര്‍ത്തിക്(4) എന്നിവരെയാണ് ഉദയനാപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

  • ബി.എന്‍.പി പാരിബക്ക്‌ 897 കോടി ഡോളര്‍ പിഴ

    ന്യൂയോര്‍ക്ക്: ഫ്രാന്‍സ് ആസ്ഥാനമായ ബാങ്കായ ബി.എന്‍.പി പാരിബ 897 കോടി ഡോളര്‍ പിഴയടയ്ക്കണമെന്ന് യു.എസ് കോടതി. യു.എസ് നിയമത്തിന് വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് പിഴ. യു.എസ് നിരോധിച്ച രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി.…

  • മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍

    തിരുവനന്തപുരം: ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 73408 കെയ്‌സുകളും മെയ്മാസം 78660 കെയ്‌സുകളും കുറഞ്ഞതായാണ് കണക്കുകള്‍. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതിന്…

  • തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

    ന്യൂഡല്‍ഹി: ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞവര്‍ഷം ഗോവയിലെ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലായത്.…

  • ഓര്‍ക്കൂട്ട് ഓര്‍മയുടെ കൂട്ടിലേക്ക്

    സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമായ ഓര്‍ക്കൂട്ട് ഔദ്യോകികമായി അവസാനിക്കാന്‍ പോകുന്നു. സെപ്റ്റംബര്‍ 30തോടെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നു ഗൂഗിള്‍ വ്യക്തമാക്കി. 2004ലായിരുന്നു ഗൂഗിള്‍, ഓര്‍ക്കൂട്ട് ആരംഭിച്ചത്. 2004ല്‍ തന്നെ ആരംഭിച്ച ഫെയ്‌സ്ബുക്കിനു മുന്നില്‍ ഓര്‍കൂട്ട് പ്രചാരത്തിലും ജനപ്രിയതയിലും…