സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധി​ച്ച യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അക്രമണം , പി​എ​സ്‍​സി പ​രീ​ക്ഷയിലെ റാങ്ക് കയ്യടക്കല്‍ ​തുടങ്ങിയ വിഷയങ്ങളിലുള്ള സര്‍ക്കാരിന്റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധി​ച്ച യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​സ്.​കെ മാ​ണി, അ​നൂ​പ് ജേ​ക്ക​ബ്, കെ.​പി.​എ മ​ജീ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യാണ് അറസ്റ്റ് ചെയ്ത് നീക്കിയത് . രാ​വി​ലെ ആറുമണിക്കാണ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. സെ​ക്ര​ട്ട​റി​യേറ്റി​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഗേ​റ്റ് ഒ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്ന് ഗേ​റ്റു​ക​ളും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ല്‍ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ള്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം നടത്തുക , പി​എ​സ്‍​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കു​ക, ഉ​ത്ത​ര​ക്ക​ട​ലാ​സ് ചേ​ര്‍​ച്ച അ​ട​ക്ക​മ​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ മുന്നില്‍നിര്‍ത്തിയാണ് യു​ഡി​എ​ഫ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *