മുത്തലാഖ് ബില്‍ ലോക്സഭയില്‍ : എതിർത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും


ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍. പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്‍ വിവേചനപരമെന്നും മുസ്‍ലിം സംഘടനകളോട് സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മുസ്‌ലിങ്ങളെ വേട്ടയാടാന്‍ ഉദ്ദേശിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. കോണ്‍ഗ്രസും ബി.ജെ.പിയും വിപ്പ് നല്‍കി.




Sharing is Caring