News Sections: News

  • മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടാന്‍ വിമതരുടെ അന്ത്യശാസനം

    ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടണമെന്ന് വിമത പോരാളികള്‍ അന്ത്യശാസനം നല്‍കി. മൊസൂളിലേയ്ക്ക് മാറാനാണ് നിര്‍ദേശം.46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്.

  • ഇറാഖില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം

    ന്യൂഡല്‍ഹി: ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം അറിയിച്ചു. നജഫില്‍ നിന്നാണ് കൂടുതല്‍ പേര്‍ മടങ്ങിയതെ്. 850ഓളം പേരുടെ യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. തിക്രിതില്‍ കുടുങ്ങിയ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുമായി…

  • മലപ്പുറം ജില്ലയെ അടുത്തറിയാന്‍ ‘മഴയത്തൊരു വിനോദയാത്ര’  

      കോഴിക്കോട്: ‘മഴയത്തൊരു വിനോദയാത്ര’ എന്ന പേരില്‍ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‌സില്‍ വിനോദസഞ്ചാര പരിപാടി നടത്തുന്നു. ‘മഴയത്തൊരു വിനോദയാത്ര’യില്‍ മൂന്ന് യാത്രാപാക്കേജുകളാണുള്ളത്. ഷൊറണൂരില്‍ നിന്ന് തുടങ്ങുന്ന ആദ്യത്തെ പാക്കേജില്‍ നിലമ്പൂര്‍ ട്രെയിനില്‍…

  • പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു

    ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു.  

  • ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കും

    തിരുവനന്തപുരം: ചിലവന്നൂരിലെ കായല്‍ കയ്യേറിയുള്ള ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍. ഫിഷറീസ് സര്‍വകലാശാലയിലെ ഡോ.പത്മകുമാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.രാമചന്ദ്രന്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഡോ.കമലാക്ഷന്‍ കോക്കല്‍ എന്നിവരാണ്…

  • തരൂരിനെതിരായ ആരോപണം എയിംസ് അധികൃതർ നിഷേധിച്ചു

    ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാം നബി ആസാദും നിര്‍ബന്ധിച്ചെന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് ആശുപത്രി നിഷേധിച്ചു.ഗുപ്തയുടെ ആരോപണം കളവെന്ന് കാണിച്ച് കേന്ദ്ര…

  • ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

    സാവോ പോളോ: ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയോഷ്യയുമായുള്ള മല്‍സരത്തില്‍ കാമറൂണ്‍ കളിക്കാര്‍ ഒത്തുകളിച്ചെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കാമറൂണ്‍…

  • അനാഥാലയ വിവാദം: അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ

    കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ…

  • റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു

    തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു. കേരളത്തിനുളള അധിക റേഷന്‍ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവു വരുത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയാണ് അധികവിഹിതമായി നല്‍കിയിരുന്ന 15000 ടണ്‍ അരിയും…

  • അടിമലത്തുറ ഫഌറ്റ് നിര്‍മാണം: പ്രതിപക്ഷം ഇറങ്ങിപ്പോയി.

    തിരുവനന്തപുരം: അടിമലത്തുറ,പാറ്റൂര്‍ ഭൂമി വിഷയങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അടിമലത്തുറയിലെ കായല്‍ കയ്യേറിയുള്ള ഫഌറ്റ് നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് . വി എസ്…