മലപ്പുറം ജില്ലയെ അടുത്തറിയാന്‍ ‘മഴയത്തൊരു വിനോദയാത്ര’  

 

kottakkunnuകോഴിക്കോട്: ‘മഴയത്തൊരു വിനോദയാത്ര’ എന്ന പേരില്‍ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‌സില്‍ വിനോദസഞ്ചാര പരിപാടി നടത്തുന്നു.


‘മഴയത്തൊരു വിനോദയാത്ര’യില്‍ മൂന്ന് യാത്രാപാക്കേജുകളാണുള്ളത്. ഷൊറണൂരില്‍ നിന്ന് തുടങ്ങുന്ന ആദ്യത്തെ പാക്കേജില്‍ നിലമ്പൂര്‍ ട്രെയിനില്‍ അങ്ങാടിപ്പുറം വരെയെത്താം. തുടര്‍ന്ന് സംസ്‌കാരിക പൈതൃക കേന്ദ്രങ്ങളിലൂടെയുള്ള പര്യടനം.
മലപ്പുറം കോട്ടക്കുന്നില്‌നി്ന്ന് തുടങ്ങുന്ന രണ്ടാമത്തെ യാത്രാപാക്കേജില്‍ നിളയോരം, മാമാങ്ക സ്മാരകങ്ങള്‍, തിരുനാവായ, നിളയിലൂടെയുള്ള വഞ്ചിയാത്ര, പടിമാറേക്കര, ജങ്കാറിലൂടെ പൊന്നാനി തീരത്തേക്കുള്ള യാത്ര എന്നിവ കഴിഞ്ഞ് രാത്രിയോടെ മലപ്പുറത്ത് തിരിച്ചെത്തും.
മൂന്നാമത്തെ പാക്കേജില്‍ ആനക്കയം കാര്ഷികഗവേഷണ കേന്ദ്രം, നിലമ്പൂര്‍ കനോലി ബോട്ട്, തേക്ക് മ്യൂസിയം, നെടുങ്കയം, ഫോറസ്റ്റ് ബംഗ്ലാവ്, ആഡ്യന്പാനറ വെള്ളച്ചാട്ടം,എന്നിവ സന്ദര്‍ശിക്കാം.


 

 

 

 


Sharing is Caring