ന്യൂഡല്‍ഹി: ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം അറിയിച്ചു. നജഫില്‍ നിന്നാണ് കൂടുതല്‍ പേര്‍ മടങ്ങിയതെ്. 850ഓളം പേരുടെ യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്.
തിക്രിതില്‍ കുടുങ്ങിയ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുമായി ഇറാഖിലെ ഇന്ത്യന്‍ നയതന്ത്രാലയം ബന്ധപ്പെട്ടുവെന്നും അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യവക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. അതേസമയം ബന്ദികളാക്കപ്പെട്ടതായി കരുതുന്ന 39 പേരുടെ കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
കമേഴ്‌സ്യല്‍ വിമാനങ്ങളിലാണ് ഇന്ത്യക്കാര്‍ മടങ്ങുന്നത്. കൂടുതല്‍ പേരും ഡല്‍ഹിയിലേയ്ക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്. പിന്നീട് ഹൈദരാബാദിലേക്കും. ഏഴ് പേര്‍ തിരുവനന്തപുരത്തേയ്ക്കും ടിക്കറ്റെടുത്തു.