ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാം നബി ആസാദും നിര്‍ബന്ധിച്ചെന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് ആശുപത്രി നിഷേധിച്ചു.ഗുപ്തയുടെ ആരോപണം കളവെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് എയിംസ് റിപ്പോര്‍ട്ട് നല്‍കും.
